Friday, February 19, 2010

മൗന ഗാനം

മോഹ ശകലങ്ങളെയ് എന്തിനിനിയും പുണരുന്നു നീ...
അറിയുന്നു ഞാന്‍ മൊഴികള്‍ തന്‍ അര്‍ത്ഥാന്തരന്യാസം....

ഓര്‍‍ക്കുന്നുവൊ ഞാന്‍....ഞാന്‍ ഏറ്റ ഇളം വെയിലിന്‍  സുഖവും...
എന്നില്‍ പൊഴിഞ്ഞ ഈറന്‍ മഴ തന്‍ തണുവും...

എന്‍ നടു മുറ്റത്തിന്‍ കൃഷ്ണ തുളസി തറയില്‍
എന്നും നമുക്കായി തെളിഞ്ഞ സ്നേഹ ദീപ തിരിയും...

എന്‍ വരികളില്‍ താനേ കലര്‍ന്ന നീലാകാശത്തിന്‍ നിറവും...
എന്‍ വക്കുകളിലലിഞ്ഞ സ്നെഹത്തിന്‍ നറു തേന്‍ മധുരവും..

ഏന്നെ തഴുകിയുണര്‍ത്തിയ ചെറു കാറ്റിന്‍ കുളിരും...
അതില്‍ അലിഞ്ഞ നരു പൂക്കള്‍ തന്‍ സുഗന്ദവും..

അകലെ നിന്നണയും കുഞ്ഞു കുയില്‍ പാട്ടുതന്‍ താരാട്ടും...
അരികത്തണഞ്ഞ ചെറു തത്ത തന്‍ ചെഞ്ചുണ്ടിലേയ്   കൊഞ്ചലും...

എന്‍ തിരു നെറ്റിയില്‍ തെളിഞ്ഞ ചന്ദന കുറി തന്‍ ശ്രീയും..
എന്‍ കണ്ണില്‍ വിടര്‍ന്ന പ്രേമത്തിന്‍ ചെറു തിര ഇളക്കവും...

എതൊ തുലാ വര്‍ഷ പേമാരിയില്‍ ഒരു കുട ശീല തന്‍ കീഴെ
മഴ കുതിര്‍ന്ന കരമുരുമ്മി നടക്കാന്‍ കൊതിച്ചതും..

ഒരു മേട മാസ കുളിര്‍ കാറ്റില്‍ നിന്നെ തഴുകി താ‍നേ അണഞ്ഞ
ചെറു പൊന്‍ തുവലിന്‍ കൂട്ടായ് പറക്കാന്‍ ‍കൊതിച്ചതും...

എന്‍ തൊടിയില്‍ പൊഴിഞ്ഞ തേന്‍ മാന്‍പഴം താനേ നുണഞ്ഞ നേരം
നിന്‍ സ്നേഹ ചുംബനങ്ങള്‍ തന്‍ മധുരമതെന്നോര്‍‍ത്തതും..

ആറിയുന്നു ഞാന്‍ സഖി..ഞാന്‍ ചെയ്യുന്നതപരാധമെന്നു..
മോഹ ശകലങ്ങളെയ് എന്തിനിനിയും പുണരുന്നു നീ...
                                                                    ഷാനവാസ് പി.എസ്

5 comments:

  1. ..ആദ്യത്തെ കമന്റ്‌ എന്റെ വക ഇരിക്കട്ടെ...:)....

    ReplyDelete
  2. നല്ല കവിത....ഈ സംരംഭം തളരാതെ ,പതറാതെ മുന്‍പോട്ട് പോകട്ടെ എന്നാശംസിക്കുന്നു......

    ReplyDelete
  3. nannayitundada....keep it up
    evide irunu uragukayayirunu eee kavi.........
    shajahan

    ReplyDelete
  4. Shanu late aayi ittalum njan latest aaye comment idarullu ennu ninakkariyallo ... seriously shannu enikkorupadishtapettu ... nee prasam opikkan onnum nokkenda, ninakku veendi mathram ezhuthu .. ithu ninte kavitha aanu ... ninte vedanakalum ninte vedathankalum ennum ninakku swantham ............ really touch especially the first line ....shanu ithil vere post vannilenkil njan avide bglril vannu chavittume

    ReplyDelete
  5. pinne oru karyam parayan marannu njangal hindukkalokke chathodungiyittu mathi ... chanthana kuriyitta penninte pillale ulla chuttikali :)

    ReplyDelete